ഓര്‍ക്കാതെങ്ങനെ… കവിതാസമാഹാരം- ബാബുവെളപ്പായ

Date:

Share post:

 

കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍..

മാദ്ധ്യമപ്രവര്‍ത്തകനായ ബാബുവെളപ്പായയുടെ 75 കവിതകളുടെ സമാഹാരമായ ഓര്‍ക്കാതെങ്ങനെ… വായനക്കാരുടെ മുന്നിലെത്തി. സങ്കടത്തള്ളലില്‍ വീര്‍പ്പുമുട്ടി വിടരുന്നതാണ്
കവിതയെന്ന് ആമുഖത്തില്‍ പറയുന്ന കവി പ്രണയത്തിന്റെ പുതിയ ഭാവുകത്വങ്ങള്‍ തേടുകയാണ്.. കൊറോണയും മരണവുമെല്ലാം കാലത്തിന്റെ എല്ലാ വിഹ്വലതകളോടും കൂടി അവതരിപ്പിക്കപ്പെടുന്നു.
കാത്തിരുന്നപ്പോഴൊന്നും കനിയാത്ത കവിത ഓര്‍ത്തിരിക്കാതെ വിരുന്നെത്തുന്നവളാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന കവി മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ തിരക്കുകള്‍ക്കിടയിലും കൂടെനില്‍ക്കുന്ന സര്‍ഗ്ഗാത്മകതയുടെ അക്ഷരചൈതന്യത്തെ ചേര്‍ത്തുപിടിക്കുന്നു..

കവിതയെന്നുപറയുന്നില്ല, അവകാശവാദങ്ങള്‍ക്കുമില്ല
കവിതമണക്കുന്ന ചില കുറിപ്പുകള്‍ എന്ന് മാത്രമാണ് കവിയുടെ നിലപാട്. എന്നാല്‍ കാവ്യാത്മകമായ നിരവധി ബിംബങ്ങളിലൂടെ ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് വായനക്കാരെ വഴിനടത്താന്‍ കവിക്ക് കഴിയുന്നു. ലളിതമായഭാഷയും വാക്കുളുടെ തെളിമയും കാല്‍പ്പനികഭാവങ്ങളും കവിതകളെ വേറിട്ടതാക്കുന്നു. ഉള്ളുതൊട്ട് ഇഷ്ടംകൂടിയവര്‍ക്കും നിറസൗഹൃദങ്ങള്‍ക്കുമാണ്
ഈ സ്‌നേഹാക്ഷരങ്ങള്‍ സമര്‍പ്പിക്കുന്നത്. പ്രശസ്ത ചിത്രകാരന്‍ ഫ്രാന്‍സീസ് കോടങ്കണ്ടത്തും ചിത്രകാരികൂടിയായ ഭാര്യ ഷേര്‍ളിജോസഫും ചേര്‍ന്നൊരുക്കിയ വരകളും ആസ്വാദനവും പുസ്തകത്തെ കൂടുതല്‍ ഹൃദ്യമാക്കുന്നു.. പ്രണത ബുക്‌സാണ് പ്രസാധകര്‍. നിഴല്‍ജാലകം (കവിതകള്‍), വാര്‍ത്തയില്‍ പറയുന്നത് (ഫീച്ചറുകള്‍), മരമച്ഛന്‍ കുഞ്ഞാറന്‍ (തിരക്കഥകള്‍) എന്നിവയാണ് ജീവന്‍ ടിവി ചീഫ് ന്യൂസ് എഡിറ്റര്‍ കൂടിയായ ബാബുവെളപ്പായയുടെ മറ്റ് പുസ്തകങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...