വിശാലിന്‍റെ മാര്‍ക്ക് ആന്‍റണി എന്ന ചിത്രത്തിന്‍റെ എച്ച് ഡി പ്രിന്‍റ് ചോര്‍ന്നതായി റിപ്പോര്‍ട്ട്

Date:

Share post:

വിശാലിന്‍റെ മാര്‍ക്ക് ആന്‍റണി വെളളിയാഴ്ച തീയേറ്ററിലെത്തിയത്.
ഒറ്റദിവസം കൊണ്ട് തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.എന്നാല്‍ ചിത്രത്തിന്‍റെ എച്ച്ഡി പ്രിന്‍റ് ചോര്‍ന്നുവെന്നാണ് വിവരമാണ് പുറത്തുവരുന്നത്. തമിഴ് പൈറസി സംഘം തമിഴ് റോക്കേഴ്സാണ് ചിത്രം ലീക്ക് ആക്കിയത് എന്നാണ് വിവരം.ഇതോടെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ആശങ്കയിലാണ്.ചിത്രത്തിന്‍റെ പ്രിന്‍റുകള്‍ ടെലഗ്രാമിലും വ്യാപിക്കുന്നുവെന്നാണ് ഇന്ത്യ.കോം റിപ്പോര്‍ട്ട് പറയുന്നത്. അതേ സമയം തീയറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം ഉണ്ടാക്കുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം വ്യത്യസ്ത നിറഞ്ഞതാണെന്നാണ് ആദ്യപ്രതികരണം പുറത്തുവരുന്നത്.അതേ സമയം എസ്ജെ സൂര്യയുടെ പെര്‍ഫോമന്‍സ് വന്‍ കൈയ്യടി നേടുന്നുണ്ട്. ചിത്രത്തിലെ ആന്‍റണി എന്ന നായകനായി വിശാല്‍ ഉണ്ടെങ്കിലും പലയിടത്തും എസ്ജെ സൂര്യ വിശാലിനെ കവച്ചുവയ്ക്കുന്ന പെര്‍ഫോമന്‍സാണ് കാണിക്കുന്നത്. വളരെ കളര്‍ഫുള്ളായി എടുത്ത ചിത്രം ആദിക് രവിചന്ദ്രൻ ഒരുക്കിയിരിക്കുന്നത് ദളപതി വിജയ്ക്ക് നന്ദി പറഞ്ഞാണ് ചിത്രം ആരംഭിക്കുന്നത്. ഒപ്പം അജിത്ത് കുമാറിനെക്കുറിച്ചുള്ള റഫറന്‍സും, സില്‍ക് സ്മിത ക്യാരക്ടറും, കാര്‍ത്തിയുടെ വോയിസ് ഓവറും എല്ലാം ശ്രദ്ധിക്കപ്പെടുന്നുണ്ട്. എന്നാല്‍ ജയിലറിന് ശേഷം തമിഴ് ബോക്സോഫീസില്‍ അടുത്ത ഹിറ്റ് എന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയ സമയത്താണ് ചിത്രത്തിന് തിരിച്ചടിയായി ചിത്രം ചോര്‍ന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...