സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തകര്‍ത്ത് അഭിനയിച്ച ജയിലറാണ് സിനിമലോകത്തെ സംസാരവിഷയം.ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ജയിലര്‍ ഒരു തരംഗം തന്നെയാണ് സൃഷ്ടിക്കുന്നത്.സിനിമയുടെ പ്രചാരണം തമിഴ്നാട്ടില്‍ നിന്ന് പറന്ന് ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ചര്‍ച്ചാവിഷയമായി മാറികഴിഞ്ഞു. ബോളിവുഡ് ചിത്രങ്ങളെ പോലും പിന്തളളിയാണ് ജയിലറിന്‍റെ പടയോട്ടം.450 കോടി കളക്ഷന്‍ വാരിയ ജയിലര്‍ 2 ദിവസത്തിനുളളില്‍ 500 കോടി ക്ലബില്‍ കയറുമെന്നാണ് ഗ്രാഫുകള്‍ സൂചിപ്പിക്കുന്നത്. ഈ സിനിമയില്‍ പ്രധാനവേഷം ചെയ്ത മോഹന്‍ലാലിനും വിനായകനും മലയാളിതാരമായതിനാല്‍ മലയാളികള്‍ക്കും അഭിമാനമാനിക്കും. വിനായകന്‍റെ വില്ലന്‍ വേഷമായ വര്‍മ്മന്‍ ഏറെ നിരൂപക പ്രശംസ നേടിയിട്ടുണ്ട്. മലയാളി വില്ലന്‍ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ഭാഗമായതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം.മലയാളവും തമിഴും സംസാരിച്ച് വിനായകനും മോഹന്‍ലാലും ചിത്രത്തെ മനോഹരമാക്കി.വിനായകന്‍റെ അഭിനയത്തെ രജനികാന്ത് പരസ്യമായി അഭിനന്ദിച്ചിരുന്നു. 7ഓളം തമിഴ്ചിത്രത്തില്‍ വിനായകന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ജയിലര്‍ വിനായകന്‍റെ സിനിമ ജീവിതത്തില്‍ നാഴികകല്ലാണ്.സിനിമ വിജയക്കൊടി പാറിച്ച് ജൈത്രയാത്ര തുടരുമ്പോഴും വിനായകന് ലഭിച്ച പ്രതിഫലം കുറഞ്ഞുപോയി എന്നാണ് വിമര്‍ശനം.35 ലക്ഷം രൂപയാണ് ചിത്രത്തിലെ വില്ലന്‍ വേഷത്തിന് വിനായകന് ലഭിച്ചത്. എന്നാല്‍ മോഹന്‍ലാലിനാകാട്ടെ 8 കോടി. 5 മിനിറ്റ് ദൈര്‍ഘ്യമുളള വേഷമാണ് മോഹന്‍ലാല്‍ ചെയ്തത്.എന്നാല്‍ വിനായകനാകാട്ടെ മുഴുനീളന്‍ വില്ലന്‍ കഥാപാത്രവും. എതായാലും വരും സിനിമകളില്‍ വിനായകന്‍റെ പ്രതിഫലത്തുക ഉയരുമെന്നാണ് കണക്കുകൂട്ടല്‍