യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും അപകടം പിടിച്ച ഗുഹയാണ് ഗുണ കേവ്. ഡെവിള്‍സ് കിച്ചനെന്നാണ് ബ്രിട്ടീഷുകാര്‍ ഇതിനെ വിശേഷിപ്പിച്ചിരുന്നു. ഇവിടെത്തെ മനോഹരാരീതയും പിന്നെ പേടിപ്പിക്കുന്ന അന്തരീക്ഷവും സഞ്ചാരികളെ പ്രത്യേകിച്ചും സാഹസികത ഇഷ്ടപ്പെടുന്നവരെ ആകര്‍ഷിക്കും.ഈ അന്തരീക്ഷത്തിന്‍റെ ആകര്‍ഷണത്തില്‍ മയങ്ങി അഗാധതയിലേക്ക് പോയ പലരും ഇതുവരെ മടങ്ങി വന്നിട്ടില്ല.അതുകൊണ്ട് തന്നെ പ്രദേശവാസികള്‍ പോലും ഈ ഭാഗത്തേക്ക് പോകാറില്ല. 1991 ല്‍ കമല്‍ഹാസന്‍ അഭിനയിച്ച ഗുണ എന്ന സിനിമയാണ് ഈ ഗുഹയെകുറിച്ച് സഞ്ചാരികളെ കൂടുതല്‍ മനസിലാക്കി തരുന്നത്. ഇതിന് ശേഷം ഈ ഗുഹയുടെ പേര് ഗുണ കേവ് എന്നായി.പിന്നീട് ഗുണകേവിലേക്ക് സഞ്ചാരികളുടെ ഒഴുക്കായി. ഇതിനിടെ അപകടത്തില്‍ 13 പേര്‍ അഗാധകളിലേക്ക് മറഞ്ഞു. അനൗദ്യോഗികമായി 50പേര്‍ മരിച്ചെന്നാണ് വിവരം.2010ല്‍ മോഹന്‍ലാല്‍ ചിത്രമായ ശിക്കാറും ഇവിടെയാണ് ചിത്രീകരിച്ചത്.ഗുണ സിനിമയുടെ ക്യാമറ ചലിപ്പിച്ച വേണു പറയുന്നത്. കേവില്‍ സിനിമ ചിത്രീകരിക്കുന്നതിനെ പലരും എതിര്‍ത്തുവെന്നാണ്. പലപ്രാവശ്യം സംവിധായകന്‍ തലചുറ്റി വീണു. പക്ഷേ കമല്‍ഹാസന്‍ എന്ന മഹാപ്രതിഭയുടെ ധൈര്യം കൊണ്ട് മാത്രമാണ് ചിത്രം ഭംഗിയായി ചിത്രീകരിക്കാനായതെന്നാണ്.ഇതിനിടെയാണ് എറണാകുളം ജില്ലയിലെ മഞ്ഞുമ്മലില്‍ നിന്ന് 11 പേരടങ്ങുന്ന സംഘം 2006ല്‍ ഗുണകേവിലെത്തുന്നത്. 11 പേരിലെ സുഭാഷ് ഗുഹയിലേക്ക് വീഴുന്നത്.ആദ്യമായി ഗുണ കേവില്‍ അപകടത്തില്‍പ്പെട്ടിട്ട് മരിക്കാതെ രക്ഷപ്പെട്ടത് സുഭാഷ് മാത്രമാണ്. ഈ കഥയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ്
മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും
Date:
Share post: