ഇന്ന് പുതുവര്‍ഷപ്പിറവിയായ ചിങ്ങം ഒന്ന്. കാര്‍ഷികസംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഇന്ന് കര്‍ഷകദിനമായും ആഘോഷിക്കപ്പെടുന്നു. കൊയ്‌തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലമാണ് ചിങ്ങം 1 നമ്മെ ഓര്‍മപ്പെടുത്തുന്നത്.മകരക്കൊയ്ത്തിന് വിത്തിറക്കുന്നതും ചിങ്ങത്തിൽത്തന്നെയാണ്. ഒന്നാം കൊയ്ത്തും പുത്തരിയും ആഘോഷിച്ച് പുന്നെല്ലു കുത്തി ഒരുക്കി ആഘോഷിക്കുന്ന കാർഷികോത്സവം.കർക്കിടക മാസത്തിലെ ദുരിതങ്ങൾക്കും കഷ്ടപ്പാടകൾക്കും അറുതിയായാണ് ചിങ്ങം മാസത്തെ കാണുന്നത്.ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും മാസം.കൃഷി ചെയ്യാൻ പറ്റിയ മാസമാണ് ചിങ്ങം. എല്ലാ ദാരിദ്രവും ചിങ്ങം തീർക്കും എന്നാണ് കരുതപ്പെടുന്നത്.
ചിങ്ങത്തില്‍ കർഷകർക്ക് പുത്തന്‍ പ്രതീക്ഷയായി കാബ് കോ
കാർഷികോത്പന്നങ്ങൾക്ക് രാജ്യാന്തര വിപണിയും കർഷകർക്ക് മികച്ച വരുമാനവും ലക്ഷ്യമിട്ടാണ് കൃഷി വകുപ്പ് കേരള അഗ്രോ ബിസിനസ് കമ്പനി(കാബ് കോ). ചിങ്ങം ഒന്നിനാണ് കാബ് കോ നിലവിൽ വരുന്നത്.33 ശതമാനം സർക്കാരിന്റെ വിഹിതവും 24 ശതമാനം കാർഷിക സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള കൂട്ടായ്മയുടെ വിഹിതവുമാണ് ഉള്ളത്. കൃഷി മന്ത്രി പി പ്രസാദ് ചെയർമാനും കൃഷി പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക് എംഡിയുമായാണ് കാബ് കോ രൂപീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ പത്ത് ഡയറക്ടർമാരാണ് ബോർഡിലുള്ളത്.
പത്ത് കോടി രൂപയാണ് മൊത്തം വരിസംഖ്യ വരുമാനം. ഇതിൽ സർക്കാരിന്റെ പങ്കാളിത്തം 3.3 കോടി രൂപയാണ്. സർക്കാർ വിഹിതം ഭൂമി മാത്രമായിരിക്കും. ഇതിന് ആവശ്യമായ ഭൂമി കാബ് കോയ്ക്ക് കൈമാറും.