മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

Date:

Share post:

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. യുകെയില്‍ മലയാളത്തിന്റെ എക്കാലത്തെയും മികച്ച കളക്ഷൻ ആടുജീവിതത്തിന്റെ പേരിലായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. മഞ്ഞുമ്മല്‍ ബോയ്‍സിനെയാണ് ആടുജീവിതം പിന്നിലാക്കിയത്.

യുകെ, അയര്‍ലാൻഡ് ബോക്സ് ഓഫീസ് കളക്ഷനില്‍ മലയാളം വലിയ കുതിപ്പാണ് നടത്തുന്നത്. ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സ് 42 ദിവസങ്ങള്‍ കൊണ്ട് ആകെ നേടിയത് 8.006 കോടി രൂപയാണ്. എന്നാല്‍ ആടുജീവിതം വെറും ഏഴ് ദിവസം കൊണ്ട് മഞ്ഞുമ്മല്‍ ബോയ്‍സിന്റെ യുകെ കളക്ഷൻ മറികടന്നു. യുകെയിലും അയര്‍ലാൻഡില്‍ നിന്നുമായി 8,07 കോടി മഞ്ഞുമ്മല്‍ ബോയ്‍സ് നേടിയപ്പോള്‍ മൂന്നാമതുള്ള ചിത്രമായ 2018 അവിടെ നിന്ന് 7.90 കോടിയാണ് നേടിയത്.

ദുല്‍ഖര്‍ നായകനായ കുറുപ്പിന്റെ ലൈഫ്‍ടൈം കളക്ഷൻ ആടുജീവിതം മറികടന്നിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുണ്ട്. ദുല്‍ഖറിന്റെ കുറുപ്പ് ആകെ 81 കോടി രൂപയായിരുന്നു നേടിയതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. റെക്കോര്‍ഡുകള്‍ പലതും പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയ്‍ക്ക് മുന്നില്‍ തകരും എന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന് മലയാളത്തിന്റെ മേല്‍വിലാസമാകാനാകുന്ന വിജയമാണ് ചിത്രം സമ്മാനിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്. പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും റെക്കോര്‍ഡാണ് എന്നാണ് റിപ്പോര്‍ട്ട്. നജീബായി പൃഥ്വിരാജ് ആടുജീവിതം എന്ന സിനിമയില്‍ വേഷമിട്ടു. ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കുകയായിരുന്നു ബ്ലെസ്സി.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...

തോമസ് തിരുവല്ല ഫിലിംസിന്‍റെ പുതിയ ചിത്രം

തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന പുതിയ ചിത്രം നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ബ്ലെസ്സി സംവിധാനം ചെയ്ത...