ബോളിവുഡിലെ ഈ വര്‍ഷത്തെ ഹിറ്റ് ചിത്രമായി മുന്നേറുകയാണ് ഗദര്‍ 2. താരപദവികള്‍ നഷ്ടപ്പെട്ടിരുന്ന സണ്ണി ഡിയോള്‍ സ്വപ്നതുല്യമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.ചിത്രം 500 കോടി ക്ലബിലേക്ക് കുതിക്കുകയാണ് എന്നാണ് ബോളിവുഡ് റിപ്പോര്‍ട്ട്. കെജിഎഫ് 2 ഹിന്ദി പതിപ്പിന്‍റെ ലൈഫ് ടൈം കളക്ഷന്‍ ഗദര്‍ 2 മറികടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ കഴിഞ്ഞ വെള്ളി ശനി ദിവസങ്ങളില്‍ ചിത്രം 7.10 കോടി, 13.75 കോടി എന്നിങ്ങനെയാണ് നേടിയത്. ഇതോടെ ചിത്രത്തിന്‍റെ കളക്ഷന്‍ 439.95 കോടി നേടി.
മൂന്നാം ആഴ്ചയില്‍ ഇന്ത്യയിലെ ചിത്രത്തിന്‍റെ ബിസിനസ് 439.95 കോടിയാണ്. അതേ സമയം 1947 ഇന്ത്യ പാക് വിഭജന കാലത്ത് നടക്കുന്ന പ്രണയകഥയായിരുന്നു 2001ല്‍ ഇറങ്ങിയ ഗദര്‍. താര സിംഗ്, സക്കീന എന്നിവരുടെ അന്ന് വിജയിച്ച പ്രണയത്തിന് 22 വര്‍ഷത്തിനിപ്പുറം 1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് എന്ത് സംഭവിച്ചു എന്നതാണ് ഗദര്‍ 2വിന്‍റെ കഥ തന്തു. ശരിക്കും ഒന്നാം ഭാഗത്തിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ തന്നെയാണ് അനില്‍ ശര്‍മ്മ ചിത്രം ഒരുക്കിയിരിക്കുന്നത്.
റെക്കോര്‍ഡ് തീര്‍ത്ത് ഗദ്ദാര്‍ 2 :കെജിഎഫ് 2 വിനെ തോല്‍പ്പിച്ചു
Date:

Share post: