സണ്ണി ഡിയോളിനെ നായകനാക്കി അനില്‍ ശര്‍മ്മ സംവിധാനം ചെയ്ത ഗദര്‍ 2 ആണ് റിലീസ് ചെയ്ത് നാലാം വാരത്തിലും റെക്കോര്‍ഡ് മുന്നേറ്റം കാഴ്ച വെയ്ക്കുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ചിത്രം ഒരു പുതിയ റെക്കോര്‍ഡ്. ഇട്ടിരിക്കുകയാണ്.ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഏറ്റവും വേഗത്തില്‍ 500 കോടി ക്ലബ്ബില്‍ എത്തുന്ന ഹിന്ദി ചിത്രം എന്ന റെക്കോര്‍ഡിലേക്കാണ് ചിത്രം എത്തുന്നത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത് 493.37 കോടിയാണ്. ഞായറാഴ്ചയായ ഇന്ന് ചിത്രം 500 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് എക്സിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് എത്തിയില്ലെങ്കിലും തിങ്കളാഴ്ച ചിത്രം 500 കോടി കടക്കുമെന്ന് ഉറപ്പാണ്.തിങ്കളാഴ്ച കടന്നാലും ചിത്രത്തിന് റെക്കോര്‍ഡ് ആണ്.