ഒരേ ചിത്രത്തിൽ പലപ്പോഴും പലരും ഒത്തുചേരുമ്പോൾ അവർ പോലും അറിയാതെ അതിൽ പല പ്രത്യേകതകളും അറിയാതെ വന്നുഭവിക്കാറുണ്ട്.മലയാള സിനിമയിലെ അഞ്ചു സംവിധായകരുടെ സാന്നിദ്ധ്യം ഒരു ചിത്രത്തിൽ ഉണ്ടാകുന്നു. എന്നതാണ് ഇപ്പോൾ ഇതു പറയാനുണ്ടായ കാരണം ഇത്തരമൊരു അപൂർവ്വ സാഹചര്യത്തിന് വഴിയൊരുങ്ങിയിരിക്കുന്നത് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാംയാമംഎന്ന ചിത്രത്തിലാണ്.പാലക്കാട്ടെ മണ്ണാർകാട്ടും, പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന
ഈ ചിത്രത്തിൻ്റെ ഛായാഗ്രാഹകനായ അഴകപ്പൻ ദുൽക്കർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിൻ്റെ സംവിധായകനാണ്.രാജസേനനാണ് മറ്റൊരു സംവിധായകൻ.
ഈ ചിത്രത്തിൽ മികച്ച ഒരു കഥാപാത്രത്തെയാണ് രാജസേനൻ അവതരിപ്പിക്കുന്നത്.ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുന്ന ജോയ് മാത്യുവാണ് മറ്റൊരു സംവിധായകൻ. കലാപരവും സാമ്പത്തികവുമായ വലിയ വിജയം നേടിയ ഷട്ടർ എന്ന ചിത്രം സംവിധാനം ചെയ്തത് ജോയ് മാത്യുവാണ്. ഷിബു ഗംഗാധരനാണ് മറ്റൊരു സംവിധായകൻ.മമ്മുട്ടി നായകനായ ‘പ്രയ്സ് ദി ലോർഡ്,: സുരേഷ് ഗോപി നായകനായ രുദ്ര സിംഹാസനം,
എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഷിബു ഗംഗാധരനാണ് ഈ ചിത്രത്തിൻ്റെ മുഖ്യ സംവിധാന സഹായിയായി പ്രവർത്തിക്കുന്നത്.
അങ്ങനെ പ്രതിഭകളായ അഞ്ചു സംവിധായകരുടെ സമാഗമത്തിലൂടെയും നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രം ഏറെ ശ്രദ്ധയാകർഷിക്കപ്പെ
ടുന്നതാണ്.