വിവാദങ്ങള്‍ക്ക് വിട നല്‍കി നേർച്ചപ്പെട്ടി എന്ന ചിത്രം സെപ്റ്റംബർ 8ന് തിയേറ്ററുകളിൽ എത്തുന്നു

Date:

Share post:

 

ഒരു കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോട് കൂടിവന്നു സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ നേർച്ചപ്പെട്ടിയിലെ ഗാനങ്ങളും ട്രെയിലരും ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഇതിലെ ജാസ്സി ഗിഫ്റ്റ് പാടിയ കടമിഴി നോട്ടം ലജ്ജാവതിക്ക് ശേഷം ജാസി ഗിഫ്റ്റ് ഒരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈ ഗാനത്തിലൂടെ.
പുതുമയുള്ള കഥയും കഥാപശ്ചാത്തലവും ആണ് നേർച്ചപ്പെട്ടിയെ മറ്റു ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്
ചിത്രത്തിൽ ജസ്റ്റിന ആയി വരുന്നത് തമിഴ് മലയാളം സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നൈറാ നിഹാർ എന്ന ആർട്ടിസ്റ്റ് ആണ്. ഒരു കന്യാസ്ത്രീ പ്രണയ നായിക കഥാപാത്രമായ വരുന്ന മലയാളത്തിലെ ആദ്യത്തെ സിനിമ.സ്കൈഗേറ്റ് ഫിലിംസ്
നിർമ്മിക്കുന്ന നേർച്ചപ്പെട്ടി എന്ന ചിത്രം സെപ്റ്റംബർ 8ന് തിയേറ്ററിൽ എത്തും. .ദേശീയ അന്തർദേശീയ തലത്തിലെ പരസ്യ ചിത്രങ്ങളിലൂടെയുംഫാഷൻ ഷോ ഗ്രൂമിങ് രംഗത്തി ലൂടെയും ശ്രദ്ധേയനായ അതുൽ സുരേഷ് ആണ് നായകൻ.
സ്കൈഗേറ്റ് ഫിലിംസിന്റെ ബാനറിൽ ഉദയകുമാർ നിർമ്മിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബാബു ജോൺ കൊക്കാവയൽ ആണ്.
ഉദയകുമാർ, ശ്യാം കൊടക്കാട്,മോഹൻ തളിപ്പറമ്പ്,ഷാജി തളിപ്പറമ്പ്, മനോജ് ഗംഗാധർ, വിദ്യൻ കനകത്തിടം, പ്രസീജ് കുമാർ, രാലജ് രാജൻ, സദാനന്ദൻ ചേപ്പറമ്പ്, രാജീവ് നടുവനാട്, സിനോജ് മാക്സ്,, നസീർ കണ്ണൂർ, ശ്രീവേഷ്കർ,ശ്രീഹരി, പ്രഭുരാജ്,സജീവൻ പാറക്കണ്ടി,റെയ്‌സ് പുഴക്കര, ,മാസ്റ്റർ ധ്യാൻ കൃഷ്ണ,പ്രസീത അരൂർ, രേഖ സജിത്ത്, വീണ, അഹല്യ, അശ്വിനി രാജീവൻ, അനഘ മുകുന്ദൻ, ജയിൻ മേരി,പ്രബുദ്ധ സനീഷ്,ശ്രീകല, രതി ഇരിട്ടി,വിദ്യ, ജോയ്‌സി തുടങ്ങിയവർ അഭിനയിക്കുന്നു.
പി ആർ ഒ എം കെ ഷെജിൻ.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...