വയനാടിന്‍റെ നയനമനോഹരമായ ഭംഗിയില്‍ ചിത്രീകരിച്ച മികച്ച ക്രൈംത്രില്ലെറായ അസ്ത്രായ്ക്ക് മികച്ച പ്രതികരണം.ഭൂപ്രകൃതിയോടെപ്പം തന്നെ ഇന്‍വെസ്റ്റിഗേഷനും കൂടിയായപ്പോള്‍ ചിത്രം വേറിട്ടതാക്കി. മാഫിയ ശശിയുടെ സംഘടനവും ചിത്രത്തിന് മികവേകിയെന്നുതന്നെ പറയാം.
അമിത് ചക്കാലക്കല്‍, കലാഭവന്‍ ഷാജോൺ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, സെന്തിൽ കൃഷ്ണ,സന്തോഷ് കീഴാറ്റുര്‍ ,ജയകൃഷ്ണൻ, സുഹാസിനി കുമരൻ ,രേണു സൗന്ദർ,ജിജു രാജ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട് ,പ്രീനന്ദ് കല്ലാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വിനു. കെ. മോഹന്‍ ,ജിജു രാജ് എന്നിവരുടേതാണ് തിരക്കഥ.