അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം വീഡിയോ ഗാനം പുറത്ത്

Date:

Share post:

ആലപ്പി അഷറപ് സംവിധാനം ചെയ്യുന്ന അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു.ടൈറ്റസ് ആറ്റിങ്ങൽ രചിച്ച് ടി.എസ്.ജയരാജ് ഈണമിട്ട് നജീം അർഷാദും ശ്വേതാ മോഹനും പാടിയ
പ്രണയത്തിൻ പൂവേ …എന്ന മനോഹരമായ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.ഈ ചിതത്തിൽ മൂന്നു സംഗീത സംവിധായകരാണുള്ളത്.അഫ്സൽ യൂസഫ്, കെ.ജെ.ആൻ്റണി, എന്നിവരാണു മറ്റു സംഗീത സംവിധായകർ.
യേശുദാസും ബ്രയാമോഷൽ തുടങ്ങിയ പ്രശസ്തരായ ഗായകരും ഈ ചിത്രത്തിൽ പാടിയിരിക്കുന്നു
തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ പുഴകളും നെൽപ്പാടുകളും ശാമ വീഥിയുമൊക്കെ പശ്ചാത്തലത്തിൽ ഒരു കാലത്ത് നമ്മുടെ ഗതാഗത മാർഗമായിരുന്ന കാളവണ്ടിയിൽ സഞ്ചരിക്കുന്ന നായകനായ നിഹാലും, നായിക ഗോപികാ ഗിരീഷുമാണ് ഗാനരം ഗ ത്തിൽ അഭിനയിക്കുന്നത്.
അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിലൂടെ ഹൃദ്യമായ ഒരു പ്രണയകഥയാണ് ഈ ചിത്രം പറയുന്നത്.

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരികരിക്കുന്ന ഈ ചിത്രത്തിൽ ഹാഷിം ഷാ, കൃഷ്ണ തുളസി ഭായി, സേതു ലഷ്മി, ടോണി, മായാ വിശ്വനാഥ്, കൊല്ലം തുളസി,ആലപ്പി അഷറഫ്, കലാഭവൻന്മാൻ, ഉഷ ,പ്രിയൻ വാളക്കുഴി (ദോഹ)
അനന്തു കൊല്ലം,, ഫെലിസിറ്റ, ജെ.ജെ.കുറ്റിക്കാട്, ഫാദർപോൾ അമ്പൂക്കൻ, റിയാ കാപ്പിൽ, മുന്ന, നിമിഷ എ.കബീർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.രചന,ഗാനങ്ങൾ – ടൈറ്റസ് ആറ്റിങ്ങൽ.ഛായാഗ്രഹണം.ബി.ടി.മണി.
എഡിറ്റിംഗ്‌ -: ‘എൽ. ഭൂമിനാഥൻ.കലാസംവിധാനം – സുനിൽ ഗീധരൻ. ഫിനാൻസ് കൺട്രോളർ- ദില്ലി ഗോപൻ. ചിത്രം ഡിസംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...