ഒരു നടന്‍റെ സ്വപ്നമാണ് ക്ലാസിക് സിനിമ ചെയ്യുകയെന്നത്. പത്ത് വര്‍ഷത്തി ലധികമായി അഭിനയരംഗത്തുണ്ട്, ഇപ്പോഴും ഓരോ സ്ക്രിപ്റ്റും വളരെ ശ്രദ്ധയോടെയാണ് കേള്‍ക്കുന്നതെന്നും ദുൽഖർ സൽമാൻ പറഞ്ഞു. പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ചും മലയാളികള്‍ക്ക് സിനിമയില്‍ കഥയും കണ്ടന്റും വേണം. കിങ് ഓഫ് കൊത്തയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ വല്ലാത്ത അവസ്ഥയിലായിരുന്നു.ഫസ്റ്റ്ലുക്ക് പോസ്റ്ററിനുള്‍പ്പടെ പ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകാര്യത വളരെ വലുതാണെന്നും ദുൽഖർ പറഞ്ഞു.അപ്പോള്‍ ഉത്തരവാദിത്തവും പേടിയും കൂടി എന്നതാണ് സത്യം. ഇപ്പോള്‍ കിട്ടുന്ന ഹൈപ് എന്നെ അത്ഭുതപ്പെടുന്നതാണ്.എന്താണ് സംഭവിക്കുന്നതെന്ന് സത്യത്തില്‍ മനസിലാകുന്നില്ല.മികച്ച കൊറിയോഗ്രാഫേഴ്സും സ്റ്റണ്ട് മാസ്റ്റര്‍മാരും ടെക്നീഷ്യന്‍മാരുമാണ് ചിത്രത്തിന്‍റെ ഭാഗമായിട്ടുളളതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ചിത്രം വ്യാഴാഴ്ച തീയേറ്ററുകളില്‍ എത്തും.കിംഗ് ഓഫ് കൊത്തയുടെ പ്രമോഷന്‍റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര