ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ രണ്ടാമത്തെ ഒറിജിനൽ മലയാളം സീരിസായ, ‘മാസ്റ്റർപീസ്’ ഒക്ടോബർ 25 മുതൽ സ്ട്രീം ചെയ്യുന്നു.

Date:

Share post:

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെബ് സീരീസായ മാസ്റ്റർപീസ്- ൽ ആദ്യമായി ന്യൂ ജെൻ ദമ്പതികളുടെ കുടുംബകലഹങ്ങൾ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തിരി കൊളുത്തുന്നു. ഇണക്കാനുള്ള ശ്രമങ്ങൾ പിണക്കങ്ങളായി മാറുന്നു. പരസ്പരം എതിർക്കുന്നവർ പ്രതീക്ഷിക്കാതെ ഒരുമിക്കുന്നു . ഈ സീരിസിലെ കലുഷിതമായ കലഹങ്ങൾ പോലും പ്രേക്ഷകരെ ആസ്വാദനത്തിന്റെ വേറെ തലങ്ങളിൽ എത്തിക്കുന്നു. നിത്യ മേനോൻ , ഷറഫുദീൻ എന്നിവരോടൊപ്പം രഞ്ജി പണിക്കർ, മാലാ പാർവതി, അശോകൻ, ശാന്തി കൃഷ്ണ എന്നിവരുൾപ്പെടെയുള്ള നിരവധി മികച്ച അഭിനേതാക്കളും ഈ പരമ്പരയിലുണ്ട്. എല്ലാപ്രായത്തിലുള്ള പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് “മാസ്റ്റർപീസ്” ഒരുക്കിയിരിക്കുന്നത്.ശ്രീജിത്ത് എൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സീരീസ് സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിന് കീഴിൽ നിർമ്മിച്ചിരിക്കുന്നത് മാത്യു ജോർജാണ്. “മാസ്റ്റർപീസ്” , മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാഠി, ഹിന്ദി, ബംഗാളി എന്നീ ഏഴ് വ്യത്യസ്‌ത ഭാഷകളിൽ ലഭ്യമാകും, ഫാമിലി – കോമഡി ഡ്രാമ “മാസ്റ്റർപീസ്” ഡിസ്നി + ഹോട്ട്സ്റ്റാറിൽ ഒക്ടോബർ 25 മുതൽ സ്ട്രീം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...