മോഹന്‍ലാല്‍ നായകനായി എത്തിയ നേര് ബോക്സോഫീസില്‍ മിന്നും പ്രകടനമാണ് നടത്തുന്നത്. ക്രിസ്മസ് പുതുവത്സര അവധി പ്രമാണിച്ചെത്തിയ ചിത്രം. പുതുവത്സര ദിനത്തിലും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഗോള തലത്തില്‍ ചിത്രം 60 കോടി കടന്ന് കുതിക്കുകയാണെന്നാണ് വിവരം
പ്രഥമിക കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ ആദ്യ പ്രവര്‍ത്തി ദിവസത്തില്‍ നേര് ആഭ്യന്തര ബോക്സോഫീസില്‍ 2.50 കോടിയാണ് നേടിയത്. ഡിസംബര്‍ 31ന് ചിത്രം 3.1 കോടി നേടിയിരുന്നു.
ഞായറാഴ്ചവരെ കണക്കുകള്‍ പ്രകാരം കൊച്ചി മള്‍ട്ടിപ്ലക്സുകളില്‍ നിന്നുള്ള നേരിന്റെ കളക്ഷൻ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം 1.50 കോടി രൂപയാണ്. കൊച്ചിയില്‍ മിക്കപ്പോഴും മുൻനിര താരങ്ങളുടെ ചിത്രങ്ങള്‍ വൻ കുതിപ്പ് നടത്താറുണ്ട് എന്നത് വ്യക്തമാണ്.
എന്നാല്‍ തിരുവനന്തപുരം മള്‍ടപ്ലക്സുകളില്‍ മോഹൻലാല്‍ ചിത്രം നേര് നടത്തുന്ന കുതിപ്പും ശ്രദ്ധയാകര്‍ഷിക്കുകയാണ്. തിരുവനന്തപുരത്ത് മള്‍ട്ടിപ്ലക്സുകളില്‍ നേര് 1,04,77,200 കോടി രൂപ നേടിയിരിക്കുന്നു എന്ന ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് ശരിവയ്‍ക്കുന്നത് ഇവിടെ മോഹൻലാല്‍ എന്ന നടനുള്ള സ്വാധീനവുമാണ്.
മോഹൻലാലിന്റെ നേര് ആഗോളതലത്തില്‍ അമ്പത് കോടിയില്‍ അധികം നേടിയും ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. നേര് മോഹൻലാലിന്റെ ആറാം 50 കോടി ക്ലബാണ്. മലയാളത്തില്‍ നിന്ന് 50 കോടിയിലധികം ആദ്യമായി നേടുന്നതും മോഹൻലാല്‍ നായകനായി എത്തിയ ദൃശ്യമായിരുന്നു. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയതിന്റെ റെക്കോര്‍ഡ് മോഹൻലാല്‍ നായകനായ ലൂസിഫറിനുമാണ്.