അനിൽ ലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചീനാ ട്രോഫി എന്ന ചിത്രം ഡിസംബര്‍ എട്ടിന് തീയേറ്ററിലെത്തും.
ഇടതുപക്ഷ പ്രസ്ഥാനവും,, കായൽത്തീരത്തെ ജീവിതവും, ജീവിക്കാൻ പ്രയത്നിക്കുന്ന ഒരു ചെറുപ്പക്കാരൻ്റേയും, അവൻ്റെ വേണ്ടപ്പെട്ടവരുടേയുമൊക്കെ ജീവിതവും കൂട്ടിക്കലർത്തിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഈ നാട്ടിലേക്ക് ചൈനാക്കാരിയായ ഒരു പെൺകുട്ടി കടന്നു വരുന്നതോടെയുണ്ടാകുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ പൂർണ്ണമായും നർമ്മ മുഹൂർത്തണളിലൂടെ അവതരിപ്പിക്കുന്നത്.
ധ്യാൻ ശ്രീനിവാസനു പുറമേ ജോണി ആൻ്റണി, ജാഫർ ഇടുക്കി, സുനിൽ ബാബു ,റോയി, ലിജോ ഉലഹന്നൻ, ഉഷ, പൊന്നമ്മ ബാബു, ആലീസ് പോൾ എന്നിവരും പ്രധാന താരങ്ങളാണ്.ചൈനീസ് താരം കെൻ കി നിർദോ യാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഗാനങ്ങൾ -അനിൽ ലാൽ,സംഗീതം – സൂരജ് സന്തോഷ് – വർക്കി,ഛായാഗ്രഹണം സന്തോഷ് അണിമ,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉമേഷ്.എസ്.പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് മുഹമ്മദ്.പിആര്‍ഒ വാഴൂര്‍ ജോസ്