ധ്യാന്‍ ശ്രീനിവാസന്‍ മുഖ്യകഥാപാത്രത്തിലെത്തുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു

Date:

Share post:

 

രണ്ടു വ്യത്യസ്ഥമായ അവസ്ഥയിലൂടെ കടന്നുപോകുന്ന കഥയാണ് കുടുംബസ്ത്രീയും കുഞ്ഞാടും. ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിക്കന്ന ഈ ചിത്രം മഹേഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു.
ധ്യാൻ ശ്രീനിവാസൻ ,ജാഫർ ഇടുക്കി, അജയ് (ഗിന്നസ് പക്രു) എന്നിവർ പങ്കെടുക്കുന്ന രംഗത്തോടെയായിരുന്നു ചിത്രീകരണത്തിനു തുടക്കമായത്.

 


പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഈ കാലഘട്ടത്തിലെ നൂതനമായ പശ്ചാത്തലങ്ങളിലൂടെയുമാണ് കടന്നു പോകുന്നത്.
ഏതു സ്ഥലത്തു ചുമതലയേറ്റാലും ആ സ്റ്റേഷൻ പരിസരങ്ങളിൽ മോഷണ പരമ്പരകൾ അരങ്ങേറുകയും എത്ര ശ്രമിച്ചിട്ടും ഈ മോഷണ പരമ്പരക്കു തുമ്പുണ്ടാക്കാൻ കഴിയാതെ സംഘർഷമനുഭവിക്കേണ്ടി വരുന്ന ഒരു പൊലീസുദ്യോഗസ്ഥൻ്റെ കഥ ഒരു വശത്ത്.മറുവശത്ത് സുന്ദരിയായ ഭാര്യയിലുണ്ടാകുന്ന സംശയരോഗം ഒരു പ്രവാസിയുടെ ജീവിതത്തിൽ ഉളവാക്കുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിലൂടെ മുഴുനീള നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.അന്നാ രേഷ്മ രാജനും (ലച്ചി)സ്നേഹാ ബാബുവുമാണ് ഈ ചിത്രത്തിലെ നായികമാർ.കലാഭവൻ ഷാജോൺ, സലിം കുമാർ, മണിയൻ പിള്ള രാജു സാജു നവോദയാ (പാഷാണം ഷാജി ) ജയകൃഷ്ണൻ, കോബ്രാ രാജേഷ്, വിഷ്ണു കാർത്തിക്ക് ( ചെക്കൻ ഫെയിം) മജീദ്, ഷാജി മാവേലിക്കര, അനാമിക, അംബികാ മോഹൻ, സ്നേഹാ ശ്രീകുമാർ ,ആതിരാ രാജീവ് ഒറ്റപ്പാലംലീല ,എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുതിരക്കഥ -സംഭാഷണം – ശ്രീകുമാർ അറയ്ക്കൽ.ഏറെ ശ്രദ്ധേയമായ എന്നാലും എൻ്റെ ളിയാ എന്ന ചിത്രത്തിനു ശേഷം ശ്രീകുമാർ അറയ്ക്കൽ തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.ഗാനങ്ങൾ – സിജിൽ കൊടുങ്ങല്ലൂർ – മണികണ്ഠൻ ‘സംഗീതം – മണികണ്ഠൻ- ശ്രീജു ശ്രീധർ -കലാസംവിധാനം – രാധാകൃഷ്ന്നൻ.മേക്കപ്പ് – വിജിത്.കോസ്റ്റ്യം ഡിസൈൻ – ഭക്തൻ മങ്ങാട്.അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സജിത് ലാൽ.വിൽസൻ ജോസഫ്,സഹസംവിധാനം – പോറ്റി.,ടോൺസ് ചിറയിൻകീഴ്, ക്രിസ്റ്റഫർ, സജി മംഗലത്ത് .പ്രൊഡക്ഷൻ എക്സിക്കുട്ടീവ്.-ഡി. മുരളി.പ്രൊഡക്ഷൻ കൺട്രോളർ- ദീപു .എസ് .കുമാർ.പിആര്‍ഒ വാഴൂര്‍ ജോസ്

 

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...