ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമായ കുഞ്ചാക്കോബോബന്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രമായ ചാവേറിന്‍റെ ട്രെയ്ലര്‍ പോസ്റ്റര്‍ റിസീലായി. ആന്റണി പെപ്പേ, അർജുൻ അശോകൻ, ജോയ് മാത്യു എന്നിവരും മികച്ച കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചാവേർ. രാഷ്ട്രീയം പക സൗഹൃദം എന്നിങ്ങനെ ഒരു മനുഷ്യന്റെ എല്ലാ വികാരങ്ങൾക്കിടയിലൂടെയും കടന്നു പോകുന്ന ചിത്രമാണിത്. ഒരു സ്ലോ പേസ് ത്രില്ലർ ആണ് ചാവേര്‍. ചിത്രത്തിന്റെ നിഗൂഢതകൾ എല്ലാം ഒളിഞ്ഞിരിക്കുന്ന പോസ്റ്റർ ആണ് ഇന്ന് രാവിലെ പുറത്തിറങ്ങിയത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ വ്യത്യാസ്ഥ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രമാണ് ചാവേർ.
സ്വാതന്ത്ര്യം അർധരാത്രിയിൽ അജഗാജന്തരം എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവര്‍ നിര്‍മ്മിക്കുന്നതാണ് ചാവേര്‍ .ജിന്‍റോ ജോര്‍ജ്ജാണ് ഛായാഗ്രഹണം.ജിയോ എബ്രഹാമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.-സുജിത്ത് സുന്ദരൻ,ആർ. അരവിന്ദൻ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍.