ഇനി കാറുകളും ഓൺലൈനായി വാങ്ങാം. ദക്ഷിണകൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയുടെ കാറുകളാണ് ആദ്യഘട്ടത്തിൽ ആമസോണിൽ വിൽക്കുക. ഇഷ്ട മോഡലുകളും ഫീച്ചറുകളും ആമസോൺ വഴി തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് സൗകര്യമുണ്ട്. പക്ഷേ ഈ സൗകര്യം ഇപ്പോള്‍ ഇന്ത്യയില്‍ ഉണ്ടാകില്ല.അമേരിക്കയിലാണ് ഓൺലൈൻ സൈറ്റുകൾവഴി കാറുകൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുക. അടുത്ത വർഷം മുതൽ സൗകര്യം ലഭ്യമായിത്തുടങ്ങും. പടിപടിയായാണ് ആമസോൺ കാർ വിപണന രംഗത്തെത്തിയത്. നേരത്തേ കാറുകളുടെ വിലയും സൗകര്യങ്ങളും താരതമ്യം ചെയ്യാനുള്ള സംവിധാനം ആമസോൺ ഒരുക്കിയിരുന്നു. ഏതാനും ചില രാജ്യങ്ങളിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമായിരുന്നത്. ആമസോണിൽ നിന്നും മറ്റു ഉത്പ്പന്നങ്ങൾ വാങ്ങുന്നതുപോലെ തന്നെ വ്യത്യസ്തമായ പെയ്‌മെന്റ് ഓപ്ഷനുകൾ കാറുകൾക്കും ലഭിക്കും. പണമിടപാടുകൾ അവസാനിച്ച ശേഷം അടുത്തുള്ള ഷോറൂമിൽ പോയി വാഹനം കൈപ്പറ്റാം.