സണ്ണി ഡിയോള്‍ നായകനായി എത്തുന്ന ചിത്രമാണ് ഗദാര്‍ 2. ജയിലര്‍ കോടികള്‍ വാരി മുന്നേറുമ്പോള്‍ സണ്ണി ഡിയോള്‍ ചിത്രവും ഒട്ടും പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഗദ്ദാര്‍ 2 എന്ന ചിത്രം 200 കോടി കടന്നിരിക്കുകയാണ്.ഗദ്ദാര്‍ രണ്ട് ഇന്നലെ 55 കോടി കളക്ഷൻ നേടിയെന്നാണ് ബോളിവുഡ് റിപ്പോര്‍ട്ട്. ഏക് പ്രേം കഥയുടെ രണ്ടാം ഭാഗമാണ് ഗദ്ദാര്‍ 2. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് ചിത്രത്തില്‍ കേന്ദ്ര വേഷത്തില്‍ എത്തിയപ്പോള്‍ ഗദാര്‍ 2 ആകെ നേടിയിരിക്കുന്നത് 228.98 കോടി രൂപയാണ്.
അനില്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സംവിധാനം. ഉത്കര്ഷ ശര്‍മ്മ, മനിഷ വധ്വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്താഖ് ഖാൻ, രാകേഷ് ഭേദി, അനാമിക സിംഗ്, ലുബ്ന തുടങ്ങി ഒട്ടേറെ താരങ്ങളും ഗദാര്‍ 2വില്‍ വേഷമിടുന്നു. അനില്‍ ശര്‍മ്മയാണ് സിനിമയുടെ നിര്‍മ്മാതാവ്.
ജയിലര്‍ക്കൊപ്പം കിടപിടിക്കാന്‍ ബോളിവുഡ് ചിത്രം ഗദ്ദാര്‍ 2
Date:

Share post: