കൃഷിയ്ക്ക് അനുയോജ്യമല്ലാത്ത ചെരിമണല്‍ നിറഞ്ഞ പ്രദേശമാണ് ചേര്‍ത്തല. കൃഷിയോഗ്യമല്ലയെന്ന വിധിയെഴുതിയ മണ്ണില്‍ കഠിനാധ്വാനം ചെയ്തത് പൊന്ന് വിളയ്ക്കുകയാണ് സുജിത്ത്.കേരളത്തില്‍ അറിയപ്പെടുന്ന ജൈവ കര്‍ഷകന്‍.കൃഷിയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സര്‍ക്കാര്‍ അയച്ച ഇസ്രയേല്‍ സംഘത്തിലെ കര്‍ഷകപ്രതിനിധി.33 വയസ്സിനിടെ ചെയ്യാത്ത കൃഷികള്‍ ഇല്ല. ഇതിലൂടെ ഈ യുവാവ് നേടുന്നത് ഒരുമാസം 2 ലക്ഷം രൂപയോട് അടുത്ത്. ഓണം പടിവാതിക്കല്‍ എത്തി സുജിത്തിന് ഇനി വിശ്രമമില്ലാത്ത ദിനങ്ങളാണ്. രാവും പകലും കൃഷിയിടത്തില്‍ നിന്ന് പച്ചക്കറി ശേഖരിക്കണം-സ്വയം ഓട്ടോ ഓടിച്ച് വിപണിയിലെത്തിക്കണം. കൂടാതെ ഇതിനിടെ സുജിത്തിന്റെ വഴിയോര കച്ചവടവും പൊടിപൊടിക്കണം.ചേര്‍ത്തല കഞ്ഞിക്കുഴി-വയലാര്‍ എന്നിപ്രദേശങ്ങളിലെ വിവിധ പാടശേഖരങ്ങള്‍ പാട്ടത്തിലെടുത്താണ് സുജിത്ത് കൃഷി ചെയ്യുന്നത്. നഷ്ടം വരാത്ത രീതിയില്‍ മികസഡ് രീതിയാണ് സുജിത്ത് സ്വീകരിച്ചിരിക്കുന്നത്. ഓരോ സമയം തന്നെ ചീര, വെണ്ട, പാവയ്ക്ക, മത്തന്‍, കുമ്പളം , തക്കാളി, പയര്‍ എന്നുവേണ്ട എല്ലാഇനവും ഓരോസ്ഥലത്ത് തന്നെ വളര്‍ന്നുനില്‍ക്കുന്ന കാഴ്ച കുളിര്‍മയേകും. ചീരയ്ക്ക് വില കുറവാണെങ്കില്‍ തക്കാളി, അച്ചിങ്ങ എന്നി ഉല്പ്പന്നങ്ങളുടെ വിലയില്‍ പിടിച്ചുനില്‍ക്കാനാകുമെന്ന് സുജിത്ത് പറയുന്നു.അതുകൊണ്ട് തന്നെ സുജിത്ത് മികസഡ് കൃഷി രീതി തെരഞ്ഞെടുത്തത്.പലപ്പോഴും വിപണിയില്‍ പച്ചക്കറികളുടെ വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും, ഇത് കര്‍ഷകരെ സാരമായി ബാധിക്കും.ഇതിനെ മറികടക്കാന് തന്നെയാണ് സുജിത്ത് മികസഡ് കൃഷിയിലേക്ക് കടന്നത്.പച്ചക്കറി മാത്രമല്ല ഓണത്തോട് അനുബന്ധിച്ച് കഞ്ഞിക്കുഴി പഞ്ചായത്തില്‍ റോഡരികില്‍ തന്നെ വിപുലമായ പൂകൃഷിയും ഒരുക്കിയിട്ടുണ്ട്. വലിയ പൂവുളള ജമന്തിയാണ് റോഡരികില്‍ കാഴ്ചയുടെ വിസ്മയം തീര്‍ത്തിരിക്കുന്നത്.2 ലക്ഷം രൂപയുടെ മുതല്‍മുടക്കിലാണ് പൂ കൃഷി. എന്നാല്‍ ഇതില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഏകദേശം 4 ലക്ഷത്തോളം വരുമാനമാണ്.ഓണത്തിനുളള ജൈവ പച്ചക്കറികളും വിളഞ്ഞ് റെഡിയായി നില്‍ക്കുകയാണ്.ഓണസദ്യ വിഷരഹിതമാക്കാന്‍ സുജിത്തിന്റെ പാടശേഖരങ്ങശിലെ പച്ചക്കറികള്‍ തയ്യാറായി കഴിഞ്ഞു. കൃഷിക്ക് വേണ്ടി ഉഴഞ്ഞുവെച്ച ജീവിതം.സന്തോഷം നല്‍കുന്ന വരുമാനമായും കൃഷിയെ കാണുന്നത്.ഭാവിയെ കുറിച്ച് സുന്ദര സ്വപ്നം കാണുന്ന ഈ ചെറുപ്പക്കാരന്‍ യുവതലമുറയ്ക്ക് മികച്ച മാതൃകയാണ്.