ജിസ് ജോയ് യുടെ സംവിധാനത്തിൽ മലയാളത്തിലെ ജനപ്രിയരായ രണ്ടഭിനേതാക്കളായ ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ചഭിനയിച്ച് തലവൻ എന്ന ചിത്രത്തിൻ്റെ ടീസർ പ്രകാശനം ചെയ്തു.
തികഞ്ഞ പൊലീസ് കഥ, ഉദ്യേഗത്തോടെ അവതരിപ്പിക്കുന്നതാണ് ഈ ചിത്രമെന്ന് ടീസിറലെ രംഗങ്ങൾ സൂചിപ്പിക്കുന്നു.
രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ അധികാരത്തിൻ്റെ സ്വരവും കിടമത്സരവും പ്രകടമാക്കുന്നുണ്ട് ഇതിലെ രംഗങ്ങളിൽ .
ജിസ് ജോയിയുടെ മുൻ ചിത്രങ്ങളിൽ ഫാമിലി ഹ്യൂമറുകൾ ആയിരുന്നുവെങ്കിൽ ഇക്കുറി പൂർണ്ണമായും ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോ എന്നിവയുടെബാനറിൽ അരുൺ നാരായണനും സിജോ വടക്കനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ദിലീഷ് പോത്തൻ, കോട്ടയം നസീർ, അനുശ്രീ ,മിയാ ജോർജ്, ശങ്കർ രാമകൃഷ്ണൻ, ജോജി.കെ.ജോൺ, ദിനേശ്, നന്ദൻ 2ണ്ണി, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്.
ശരത് പെരുമ്പാവൂർ ,ആനന്ദ് തേവർ കാട്ട് എന്നിവരുടേതാണ് തിരക്കഥ.ഛായാഗ്രഹണം – ശരൺ വേലായുധൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷെമീജ് കൊയിലാണ്ടി.
പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഉടൻ തന്നെ സെൻട്രൽപിക്ച്ചേഴ്‌സ് പ്രദർശനത്തിനെത്തി
ക്കുന്നു.പിആര്‍ഒ വാഴൂർ ജോസ്.