വിജയയുടെ ലിയോ
കാത്തിരിപ്പിനൊടുവില്‍ ആക്ഷാംഷയുടെ നെറുകയില്‍ നിര്‍ത്തിയാണ് ദളപതി വിജയ്‍യുടെ ലിയോ പ്രദര്‍ശനത്തിനെത്തിയത്. സംവിധായകൻ ലോകേഷ് കനകരാജിനൊപ്പം വിജയ് ചേര്‍ന്ന സിനിമ പ്രേക്ഷകരുടെ മനം കവര്‍ന്നുയെന്ന് തന്നെ പറയാം. ഓരോ സീനുകളും പ്രേക്ഷകരെ തീയേറ്ററില്‍ പിടിച്ചിരുത്തി.അനിരുദ്ധ് രവീന്ദ്രന്റെ സംഗീതം സിനിമയെ ഉയര്‍ത്തുന്ന കാഴ്‍ചയ്‍ക്കും പ്രേക്ഷകര്‍ സാക്ഷിയായി.വ്യത്യസ്‍തമായ ലിയോ ബോക്സ് ഓഫീസില്‍ കോടികളുടെ കളക്ഷനുമായി റിലീസിനു മുന്നേ റെക്കോര്‍ഡുകള്‍ തീര്‍ത്തിരുന്നു. പാര്‍ഥിപൻ എന്ന നായക കഥാപാത്രം വിജയ്‍ക്ക് പാകമായിരിക്കുന്നു. വിജയ്‍ എന്ന നടനെ പുറത്തെടുക്കുന്ന നിരവധി കഥാ സന്ദര്‍ഭങ്ങള്‍ ലിയോയില്‍ ലോകേഷ് കനകരാജ് വിളക്കിച്ചേര്‍ത്തിട്ടുണ്ട്.
ഗോസ്റ്റ്
കെജിഎഫിന് ശേഷം കന്നഡയിലെ മാസ് ആക്ഷന്‍ ചിത്രമായാണ് ഗോസ്റ്റിനെ വിലയിരുന്നത്. ആക്ഷന് വളരെ പ്രാധാന്യം നല്‍കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഗോസ്റ്റ്.ശ്രീനി കഥ എഴുതി സംവിധാനം ചെയ്ത ആക്ഷൻ പാക്ക്ഡ് ത്രില്ലർ ചിത്രമായ ഗോസ്റ്റ് തീയേറ്ററുകളിലെത്തി.സന്ദേശ്. എൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ കന്നട ചിത്രമാണിത്.നീതിക്കായുള്ള ഒരാളുടെ അന്വേഷണത്തിന്റെ കഥ പറയുന്ന ചിത്രത്തിൽഡോക്ടർ ശിവരാജ് കുമാർ, അനുപം ഖേർ, ജയറാം, പ്രശാന്ത് നാരായണൻ,അർച്ചന ജോയ്സ്, സത്യപ്രകാശ്, ദത്തെണ്ണ തുടങ്ങിയ പ്രതിഭകൾ ചിത്രത്തിന്റെ പ്രധാന അഭിനേതാക്കളായി എത്തുന്നു.ഇത് കൂടാതെ സംവിധായകൻ ഏറ്റവും അധികം കാത്തിരിക്കുന്ന നിയമപരമായ ത്രില്ലറായ ബീർബൽ ട്രൈലോജിയുടെ രണ്ടാം ഭാഗത്തിലേക്കുള്ള ഒരു ലിങ്കും സിനിമ വാഗ്ദാനം ചെയ്യുന്നു. ചായഗ്രഹണം മഹേന്ദ്ര സിംഹ. എഡിറ്റിംഗ്, സംഭാഷണങ്ങൾ പ്രസന്ന വീ എം.മ്യൂസിക് ഡയറക്ടർ അർജുൻ ജന്യ. ഗാനരചന അഗസ്ത്യ രാഗ്.കേരളത്തിലെ തിയേറ്ററുകളിൽ എസ് ബി ക്രീയേറ്റീവ് ഫിലിംസിനു വേണ്ടി 72 ഫിലിംകമ്പനി പ്രദർശനത്തിന് എത്തിക്കുന്നു.പി ആർ ഒ. എം കെ ഷെജിൻ
ഭഗവന്ത് കേസരി
ലിയോയ്‍ക്കൊപ്പം മത്സരിക്കാന്‍ വമ്പൻ തെലുങ്ക് ചിത്രവും തീയേറ്ററിലെത്തി. ബാലയ്യ നായകനായ ഭഗവന്ത് കേസരി സിനിമയാണ് പ്രദര്‍ശനത്തിനെത്തുന്നത്. നന്ദമുരി ബാലകൃഷ്‍ണയുടെ ഹാട്രിക് വിജയമായിരിക്കും ചിത്രം എന്നാണ് പ്രതികരണങ്ങള്‍.ബാലയ്യയും ശ്രീലീലയും തകര്‍പ്പൻ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഒരു ക്ലീൻ ഫാമിലി എന്റര്‍ടെയ്‍ൻമെന്റ് ചിത്രമാണ് ഭഗവന്ത് കേസരി. നന്ദാമുരി ബാലകൃഷ്‍യുടേതായി അടുത്തിടെയെത്തിയ രണ്ട് സിനിമകളായ അഖണ്ഡയും വീര സിംഹ റെഡ്ഡിയും വൻ ഹിറ്റായി മാറിയിരുന്നു. ആ ഹിറ്റുകളുടെ പ്രതീക്ഷകളുടെ ഹൈപ്പിലെത്തിയ ചിത്രമാണ് ഭഗവന്ത് കേസരിയും. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 59.25 കോടിയാണ് ഭഗവന്ത് കേസരി റിലീസിനു മുന്‍പേ നേടിയത്. ഭഗവന്ത് കേസരിയില്‍ ശ്രീലീലയ്‍ക്കൊപ്പം കാജല്‍ അഗര്‍വാള്‍, അര്‍ജുൻ രാംപാല്‍ തുടങ്ങി ഒട്ടേറ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രാഹണം സി രാമപ്രസാദാണ്. എസ് എസ് തമനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.