കിംഗ് ഓഫ് കൊത്തയിലെ പ്രൊമോ സോങ് റിലീസായി. ഡബ്സിയാണ് മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. തല്ലുമാലയിലെ മണവാളൻ തഗിനും സുലൈഖാ മൻസിലിലെ ഓളം അപ്പിനും ശേഷം ഡബ്സിയുടെ മറ്റൊരു ഇടിവെട്ട് റാപ്പ് നമ്പറാണ് ഈ ഗാനം. ഗാനത്തിന്റെ രചന മുഹ്‌സിൻ പെരാരിയാണ്. ലോകേഷ് കനകരാജ് ചിത്രം ലിയോയിലെ നാ റെഡി എന്ന ഗാനത്തിൽ റാപ് പോർഷൻ ആലപിച്ച അസൽ കോളർ എന്ന റാപ്പറും പ്രൊമോ സോങ്ങിൽ പാടിയിട്ടുണ്ട്. കിംഗ് ഓഫ് കൊത്തയുടെ മൂന്നു ദിവസത്തെ വേൾഡ് വൈഡ് കളക്ഷൻ ഇരുപത്തിഅഞ്ചു കോടി രൂപയാണ്. അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ് ചിത്രം നിർമ്മിക്കുന്നത്.
ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്.പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ
അഴകൊത്ത രാജ പുറപ്പെട്ട് വാടാ” :കിംഗ് ഓഫ് കൊത്തയിലെ പ്രൊമോ സോങ് റിലീസായി
Date:

Share post: