പുഷ്പയിലെ മികച്ച പ്രകടനത്തിലൂടെ നടൻ അല്ലു അര്‍ജുൻ മികച്ച നടനുളള ദേശീയപുരസ്കാരം നേടി. ഗംഗുഭായ് കത്തിയാവഡി എന്ന ചിത്രത്തിലെ പ്രകടനത്തിനും ആലിയ ഭട്ടും മിമിയിലെ അഭിനയത്തിന് കൃതി സനോണും മികച്ച നടിമാരായി.മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ഇന്ദ്രൻസിന് ‘ഹോമി’ലൂടെ ലഭിച്ചു. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് ‘റോക്കട്രി: ദ നമ്പി ഇഫക്റ്റ്‍സി’നും മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ‘ഹോമി’നും മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡിന് ‘നായാട്ടി’ലൂടെ ഷാഹി കബീറും മികച്ച നവാഗത സംവിധായകനുള്ള പുരസ്‍കാരം ‘മേപ്പടിയാനി’ലൂടെ വിഷ്‍ണു മോഹനും സ്വന്തമാക്കി.ഐഎസ്‍ആര്‍ഒ മുൻ ശാസ്‍ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ ‘റോക്കട്രി: മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാര്‍ഡ് ഷാഹി കബീര്‍ ‘നായാട്ടി’ലൂടെ നേടിയപ്പോള്‍ മികച്ച അവലംബിത തിരക്കഥാകൃത്തുക്കളായി ‘ഗംഗുഭായ് കത്തിയവഡി’ എന്ന ചിത്രത്തിലൂടെ സഞ്‍ജയ് ലീല ഭൻസാലിയും ഉത്കര്‍ഷനി വസിഷ്‍തയും തെരഞ്ഞെടുക്കപ്പെട്ടു.’ആര്‍ആര്‍ആറി’ലെ ‘കമൊരം ഭീമുഡോ’ എന്ന ഗാനം ആലപിച്ച കാലഭൈരവ മികച്ച ഗായകനായപ്പോള്‍ ഗായിക ശ്രേയാ ഘോഷാലാണ്. ‘പുഷ്‍പ’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് ദേവിശ്രീ പ്രസാദിന് പുരസ്‍കാരം ലഭിച്ചു.മികച്ച സഹ നടനായി പങ്കജ് ത്രിപാഠി (‘മിമി’) തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സഹ നടി പല്ലവി ജോഷി (‘ദ കശ്‍മീര്‍ ഫയല്‍സ്’) ആണ്.. അവിക് സര്‍ദാര്‍ ‘ഉദം’ എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനായപ്പോള്‍ കോസ്റ്റ്യൂം ഡിസൈനര്‍ വീര കപൂറുമാണ്. ‘ഗംഗുഭായ് കത്തിയാവഡി’ എന്ന ചിത്രത്തിലെ എഡിറ്റിംഗിന് പുരസ്‍കാരം സഞ്ജയ് ലീല ഭൻസാലിയും നേടി.