ആലപ്പുഴ: ആലപ്പി മുനിസിപ്പൽ വർക്കേഴ്സ് യൂണിയൻ (എഐടിയുസി)നേതൃത്വത്തിൽ കുടുംബസംഗമവും മുൻകാല നേതാക്കളെ ആദരിക്കലും നടന്നു.ആലപ്പുഴ ന്യൂമോഡൽ സൊസൈറ്റി പൈതൃകഹാളിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ആർ അനിൽകുമാർ സ്വാഗതം പറഞ്ഞു യൂണിയന്‍ പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷനായി നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ ഉദ്ഘാടനം ചെയ്യ്തു .. മുൻകാല നേതാക്കളായ കെ അബൂബക്കർകുഞ്ഞ്, കെ ഷംസുദ്ദീൻ എന്നിവരെ കെഎസ്എം ആന്റ് സിഡബ്ല്യൂഎഫ് (എഐടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറി ഡി രഞ്ജിത്ത് ആദരിച്ചു. എഐടിയുസി ദേശീയ സമിതി അംഗം പി വി സത്യനേശൻ നഗരസഭാ ചെയർ പേഴ്സണെ യൂണിയന് വേണ്ടി ആദരിച്ചു.ഗരസഭ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, എഐടിയുസി ജില്ലാ പ്രസിഡന്റെ വി മോഹൻദാസ് ജില്ലാ സെക്രട്ടറി ഡി പി മധു, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ സുരേഷ്, സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ പി ജ്യോതിസ് ,പി കെ സദാശിവൻപിള്ള, നഗരസഭാ കൗൺസിലറൻമാരായ ബി നസീർ, കെ എസ് ജയൻ, ആർ വിനീത, നജിത ഹാരിസ്, ക്ലാരമ്മ പീറ്റർ, കെ സി ഈ സി സംസ്ഥാന സെക്രട്ടറിആർ പ്രദീപ്, മഹിളാ സംഘം അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി സിന്ധു അജി യൂണിയൻ നേതാക്കളായ റ്റി എൻ സുരേഷ്, സരിത എന്നിവർ പ്രസംഗിച്ചു. ജോയിന്റെ സെക്രട്ടറിവി എസ് സജിത്ത് നന്ദി പറഞ്ഞു.