ഉദയ് ആനന്ദന്‍ സംവിധാനം ചെയ്ത വിമലാ രാമന്‍ നായികയായ പ്രണയകാലം എന്ന റൊമാന്‍റിക് സിനിമയിലൂടെ മലയാളി മനസില്‍ ഇടംപിടിച്ച നടനാണ് അജ്മല്‍ അമീര്‍. ഈ ചിത്രത്തില്‍ ഔസേപ്പച്ചന്‍ സംഗീത സംവിധാനം നിര്‍വഹിച്ച മിക്കപ്പാട്ടുകളും അക്കാലത്ത് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. പ്രണയകാലത്തിലെ ഇന്നും പലരും റീല്‍സുകളിലും മറ്റും ഉപയോഗിക്കുന്ന, ‘ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍…. എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലാണ് അജ്മലും പുതിയ റീല്‍സ് ഒരുക്കിയിരിക്കുന്നത്. തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ച് കൊണ്ട് അജ്മല്‍ ഇങ്ങനെ എഴുതി, ‘ഈ ഗാനം വളരെ ആകർഷകവും മനോഹരവുമാണ്, ആരെങ്കിലും വീഡിയോ ഇപ്പോഴും ഫീച്ചർ ചെയ്യുമ്പോള്‍ അത് ഹൃദയങ്ങളെ സ്പർശിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ആ പാട്ടിന് മുഖമായതിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. വർഷങ്ങളായി എനിക്ക് ലഭിച്ചതും തുടർന്നും ലഭിക്കുന്നതുമായ ഒരിക്കലും അവസാനിക്കാത്ത പിന്തുണയ്ക്കും സ്നേഹത്തിനും എന്‍റെ പ്രേക്ഷകർക്ക് ഹൃദയംഗമമായ നന്ദി.’