നടി കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ എന്ന ശ്രീമയി സിനിമയിലേക്ക് എത്തുന്നു. ജയന്‍ ചേര്‍ത്തല എന്ന പേരില്‍ അറിയപ്പെടുന്ന നടന്‍ രവീന്ദ്ര ജയന്‍റെ സംവിധാന അരങ്ങേറ്റ ചിത്രത്തിലൂടെയാണ് ശ്രീസംഖ്യയുടെയും സിനിമാ അരങ്ങേറ്റം. വിൻസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ചിങ്ങം ഒന്ന് വ്യാഴാഴ്ച്ച അടൂരിൽ ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് ചിത്രീകരണത്തിന് തുടക്കമായത്. ശ്രീസംഖ്യയ്ക്കൊപ്പം ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.സ്കൂൾ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഏതാനും പ്ലസ് ടു വിദ്യാർത്ഥികളുടെ സൗഹൃദത്തിൻ്റെയും ബന്ധങ്ങളുടെയും കഥ നർമ്മവും ത്രില്ലും കോർത്തിണത്തി അവതരിപ്പിക്കുകയാണ്. സ്കൂൾ പ്രിൻസിപ്പൽ ഇന്ദുലേഖ ടീച്ചർ എന്ന കഥാപാത്രത്തെയാണ് ഉർവ്വശി അവതരിപ്പിക്കുന്നത്.