ഫ്രൈഡേ ഫിലിംസ് അടുത്തിടെ പുറത്തിറങ്ങിയ വാലാട്ടി സിനിമ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. കഥാപാത്രങ്ങള്‍ മൃഗങ്ങള്‍ ആകുമ്പോള്‍ വെല്ലുവിളി കൂടും. കൂടാതെ അവയെ അഭിനയിപ്പിക്കുകയെന്നത് സംവിധായകന്‍ നേരിട്ട വലിയ വെല്ലുവിളിയായിരുന്നു. രണ്ട് നായകളുടെ പ്രണയവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.ഫ്രൈഡേ ഫിലിംസ് ചെയ്ത ചിത്രങ്ങളില്‍ പലപ്പോഴും അറിയാതെ മൃഗങ്ങള്‍ കഥാപാത്രമായിട്ടുണ്ട്. അത് തികച്ചും അറിയാതെ സംഭവിച്ചതാണെന്ന് വിജയ് ബാബു പറഞ്ഞു.വാലാട്ടിയില്‍ കഥാപാത്രങ്ങളുടെ അഭിനയത്തിനൊപ്പം തന്നെ അവയുടെ സംഭാഷണരീതിയും വേറിട്ടതാക്കാന്‍ നോക്കിയിട്ടുണ്ട്. പല താരങ്ങളുടെ വേറിട്ട ശബ്ദമാണ് ഇവയ്ക്ക് കൊടുത്തിട്ടുണ്ട്. പക്ഷേ താരങ്ങളെ കേന്ദ്രീകരിക്കണ്ടെന്ന് ടീം നേരത്തെ തീരുമാനമെടുത്തിരുന്നു.അതിനാല്‍ സിനിമയുടെ പ്രമോഷന്‍ സമയത്ത് വളരെയധികം ബുദ്ധിമുട്ടി. നിര്‍മ്മാതാവും നടനും മാത്രമാണ് പ്രേക്ഷകര്‍ക്ക് സുപരിചിതന്‍. സംവിധായകന്‍ പുതുമുഖം, പിന്നെ മൃഗങ്ങള്‍ ഇവയെ വെച്ച് പ്രമോഷന്‍ നടത്താന്‍ പറ്റിയില്ല. അതിനാല്‍ സ്വയം പ്രമോഷന്‍ നടത്തേണ്ടിവന്ന ചിത്രമാണ് വാലാട്ടിയെന്നും വിജയ് ബാബു പറഞ്ഞു. ഓണകാലത്തെ റിലീസ് മാറ്റി മഴകാലത്ത് റിലീസ് ചെയ്തിനും വിമര്‍ശനം ഉണ്ടായി.വമ്പന്‍ ചിത്രങ്ങളോട് മത്സരിക്കാനല്ല ഈ ചിത്രം നിര്‍മ്മിച്ചതെന്ന് വിജയ് ബാബു പറഞ്ഞു. നല്ല സിനിമ ആണെന്ന് തോന്നിയത് കൊണ്ട് നിര്‍മ്മിച്ചു. പ്രൊഡക്ഷന്‍ ഭാഗത്ത് വന്‍ ചെലവാണ് ഉണ്ടായത്. മികച്ച സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. എന്തായാലും സിനിമ എങ്ങും എത്താതെ പോയില്ല. പ്രേക്ഷകമനസില്‍ കൂടിയേറിയിട്ടുണ്ട്. പ്രത്യേകിച്ച് കുഞ്ഞുമനസുകളില്‍. അതുകൊണ്ട് തന്നെ കുടുംബസമേതം കുട്ടികള്‍ക്ക് ഒപ്പം കാണാന്‍ പറ്റുന്ന മികച്ച സിനിമയാണ് വാലാട്ടി