റെക്കോര്‍ഡ് കളക്ഷനുമായി ലിയോ :ആഗോളവ്യാപകമായി 143 കോടിയുമായി മുന്നേറുന്നു

Date:

Share post:

 

കേരളത്തിലെ ബോക്സ്‌ ഓഫീസിൽ റെക്കോർഡ് നേട്ടം കൈവരിച്ച് വിജയ് ചിത്രം ലിയോ. ആദ്യ ദിനം 12 കോടി ഗ്രോസ് കളക്ഷൻ നേടിയ ചിത്രം മറ്റു സിനിമകൾ കേരളത്തിൽ നേടിയ കളക്ഷൻ റെക്കോർഡുകൾ കോടികൾ വ്യത്യാസത്തിൽ തകർത്തെറിഞ്ഞു മുൻനിരയിലെത്തി. കേരള ബോക്‌സോഫീസിലെ എക്കാലത്തെയും ആദ്യ ദിന ഗ്രോസ് കളക്ഷൻ ഒന്നാം സ്ഥാനം 12 കോടിയുമായി ലിയോ മുൻ നിരയിലെത്തിയപ്പോൾ 7.25 കോടി നേടിയ കെ ജി എഫ്, 6.76കോടി നേടിയ ഒടിയൻ, വിജയുടെ തന്നെ 6.6 കോടി നേടിയ ബീസ്റ്റ് സിനിമകളുടെ റെക്കോർഡുകൾ ആണ് പഴങ്കഥ ആയത്.തമിഴ് നാട്ടിൽ നിന്ന് 35 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. ആഗോളവ്യാപകമായി 143 കോടിയിൽ പരം കളക്ഷനുമായി തിയേറ്ററുകളിൽ വൻ വിജയം കൊയ്യുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ലിയോ. വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോർഡുകളും തകർത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കളക്ഷനിലും പ്രേക്ഷക അഭിപ്രായത്തിലും മുന്നിലാണ്.

 

മലയാളി താരം മാത്യു തോമസ് വിജയുടെ മകനായി ലിയോയിൽ എത്തുമ്പോൾ മഡോണ സെബാസ്റ്റ്യൻ ചിത്രത്തിൽ വിജയിനൊപ്പം ശ്രദ്ധേയമായ ഒരു കഥാപാത്രത്തിലെത്തുന്നു. 313 ലേറ്റ് നൈറ്റ് ഷോസ് ആണ് ഇന്നലെ മാത്രം ചിത്രത്തിനായി കേരളത്തിൽ നടന്നത്. ഹൗസ്ഫുൾ ഷോകളുമായി കുതിക്കുന്ന ലിയോക്ക് വർക്കിങ് ഡേ ആയിട്ട് കൂടി ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റു പോകുന്ന കാഴ്ചയാണുള്ളത്. കേരളത്തിലെ മിക്ക തിയേറ്ററുകളും രാവിലെ മുതൽ ഇന്നത്തെ അഡിഷണൽ ഷോകൾ ചാർട്ട് ചെയ്തിട്ടുണ്ട്.

അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ ശ്രേധേയമായ വേഷങ്ങളിലെത്തുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

ആകാംഷയോടെ കാത്തിരിക്കുന്ന ആടുജീവിതം മെയ് 26ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

മലയാളത്തിന്‍റെ ഹിറ്റായി ആടുജീവിതം മെയ് 26ന് ഡിസ്നി ഹോസ്റ്ററില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ ആടുജീവിതം വന്‍ കളക്ഷനാണ് ഇതുവരെ നേടിയത്.യുകെയില്‍ മലയാളത്തിന്റെ...

മഞ്ഞുമ്മലിനെ തകര്‍ത്ത് ആടുജീവിതം

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും...

മരണം വിതയ്ക്കുന്ന ഗുണകേവും ;അതിജീവനത്തിന്‍റെ കഥയുമായി മഞ്ഞുമ്മല്‍ ബോയ്സും

യഥാര്‍ത്ഥ അനുഭവത്തെയും സൗഹൃദത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്സ് അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഇതോടെപ്പം ചിത്രത്തിലെ വില്ലനായ ഗുണ കേവും. കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന...

വിജയ് ബാബു മുഖ്യവേഷത്തിലെത്തിയ മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു

വിജയ് ബാബു ലാലി പി.എം. എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദര്‍ മേരിയുടെ ചിത്രീകരണം ആരംഭിച്ചു. മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ...